പണിക്കരു സാറും ചൂരലും പിന്നെ ഞാനുംഅഞ്ചാം ക്ലാസ്സിൽ ചേരുന്നത് ഒരു പുതിയ സ്കൂളിലാണ്. പുതിയ സ്കൂൾ പുതിയ കൂട്ടുകാർ. അച്ഛന്റെ കുടുംബം വക ആയിരുന്നു ആ സ്‌കൂളിരിക്കുന്ന സ്ഥലവും അതിനോട് ചേർന്നുള്ള അമ്പലവും മറ്റും. അത് നാട്ടുകാർക്കായി വിട്ടുകൊടുത്തതാണ്. അതിന്റെ ഒരു പ്രത്യേക പരിഗണന സ്കൂൾ മാനേജ്മെന്റിൽ നിന്ന് കിട്ടാറുണ്ട്.വീട്ടിൽ നിന്ന് ഏതാണ്ട് നാല് കിലോമീറ്ററിൽ കൂടുതൽ പോകണം സ്കൂളിലേക്ക്. മഴയത്തുള്ള പോക്ക് വളരെ ബുദ്ധിമുട്ടുള്ളതാണ്. അപ്പോൾ വള്ളത്തിലാണ് സ്കൂളിലേക്കുള്ള യാത്രകൾ. വള്ളം തുഴയുന്ന തങ്കപ്പന്റെ കണ്ണ് വെട്ടിച്ച് നെയ്യാമ്പൽ പൂവുകൾ പറിച്ചെടുക്കുക ഒരു രസമായിരുന്നു. വള്ളം മറിയും എന്നു പേടിയുള്ളതിനാൽ അതിന് സമ്മതിക്കുകയില്ല.മഴക്കാലത്ത് അന്ന് പൊതുവെ കൃഷി കാണില്ല. പാടത്ത് വെള്ളം കയറും. ജൂൺ - ജൂലൈ മാസക്കാലത്തെ അന്നത്തെ കുട്ടനാട്ടിലെ അവസ്ഥ വളരെ പരിതാപകരമായിരുന്നു. കിഴക്കൻ മലകളിൽ നിന്ന് കുത്തിയോഴുകി വരുന്ന വെള്ളം പമ്പയും അതിന്റെ കൈവഴികളിലുമായി നിറഞ്ഞു കവിഞ്ഞൊഴുകും. കരയും പുഴയും വയലുകളും ഒന്നാകും.പമ്പയാറിന്റെ ഓരം ചേർന്നാണ് സ്കൂളിലോട്ടുള്ള വഴി. ആറ്റിൽ