അഞ്ചാം നിലയിലെ അതിഥിജനുവരി മാസത്തെ കുവൈറ്റിലെ ആ തണുത്ത പ്രഭാതത്തിന് പതിവിലും കൂടുതൽ നിശബ്ദതയുണ്ടായിരുന്നു.തുടർച്ചയായ നാലു ദിവസത്തെ അവധി കാരണം റോഡുകൾ വിജനമാണ്. അഞ്ചാം നിലയിലെ എന്റെ ഫ്ലാറ്റിലിരുന്ന് പുറത്തേക്ക് നോക്കിയാൽ കാണാറുള്ള വാഹനങ്ങളുടെ തിരക്കില്ലാത്തതുകൊണ്ട് നഗരം ഉറങ്ങി കിടക്കുന്നതുപോലെ തോന്നി. ഈന്തപ്പനകളിൽ കുഞ്ഞു ചെമ്പൻ പ്രാവുകൾ തണുപ്പിന്റെ ആലസ്യത്തിലിരിക്കുന്നു. അകലെ കടലും ശാന്തമാണ്. ആഡംബര നൗകകൾ അവിടവിടെ കാണാം. അവ ആൽബട്രോസ് പക്ഷികളെ ഓർമ്മിപ്പിക്കുന്നു.ഓയിൽ റിഫൈനറികളിൽനിന്ന് വരുന്ന പുക നേർ രേഖ കണക്കെ ചക്രവാള സീമക്കുമപ്പുറം പോകുന്നു.സമയം രാവിലെ 6:30. അലസമായി എഴുന്നേറ്റ് കിച്ചണിലെ കെറ്റിൽ ഓൺ ചെയ്തു. ടീ ബാഗ് എടുക്കു ന്നതിനിടെയാണ് ആ ശബ്ദം കേട്ടത്."ഠക്... ഠക്... ഠക്..."വാതിലിൽ ആരോ മുട്ടുന്നു. ഈ നേരത്ത് ആരായിരിക്കും? അയൽപക്കത്തെ ഗോവൻ കുടുംബം നാട്ടിലാണ്. മറ്റാരും ഈ ഇടനാഴിയിൽ വരാൻ സാധ്യതയില്ല. ഞാൻ ഡോർ ലെൻസിലൂടെ നോക്കി. വെളിച്ചം കുറവാണെങ്കിലും ആരെയും കാണാനില്ല. വെറുതെ തോന്നിയതാകാം എന്ന് കരുതി ഞാൻ ചായ തയാറാക്കുന്നതിലേക്ക്